Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concrete Slabs

കോ​​​ഴി​​​ക്കോ​​​ട് ലോ​​​ട്ട​​​റി ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സി​​ലെ കോ​​​ൺ​​​ക്രീ​​​റ്റ് പാ​​​ളി​​​ക​​​ൾ അ​​​ട​​​ർ​​​ന്നു​​വീ​​​ണ നി​​​ല​​​യി​​​ല്‍

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ലോ​​​ട്ട​​​റി ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സ് കോ​​​ൺ​​​ക്രീ​​​റ്റ് പാ​​​ളി​​​ക​​​ൾ അ​​​ട​​​ർ​​​ന്നു വീ​​​ണി​​​ട്ടും ക​​​ണ്ണു​​​തു​​​റ​​​ക്കാ​​​തെ അ​​​ധി​​​കൃ​​​ത​​​ര്‍. അ​​​ഞ്ചി​​​ല​​​ധി​​​കം വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​ര്‍ ജീ​​​വ​​​ൻ പ​​​ണ​​​യം വ​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​വി​​​ടെ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്.

2025​ല്‍ ​​ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ കോ​​​ൺ​​​ക്രീ​​​റ്റ് പാ​​​ളി​​​ക​​​ൾ ത​​​ക​​​ർ​​​ന്നു​​​വീ​​​ണി​​​രു​​​ന്നു.​ ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.​ ഓ​​​ഫീ​​​സി​​​ന്‍റെ അ​​​വ​​​സ്ഥ​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടും ന​​​ട​​​പ​​​ടി​​​യാ​​​യി​​​ല്ല.​ ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും ലോ​​​ട്ട​​​റി ഡ​​​യ​​​റ​​​ക്ട​​​റും ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി സ്ഥി​​​തി​​​ഗ​​​ത​​​ലി​​​ക​​​ള്‍ വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു.​ എ​​​ന്നാ​​​ല്‍ വ​​​ന്ന​​​തു​​​പോ​​​ലെ പോ​​​യി എ​​​ന്നു​​​മാ​​​ത്രം.​ ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും ഒ​​​രു മാ​​​റ്റ​​​വും സം​​​ഭ​​​വി​​​ച്ചി​​​ല്ല .

ജോ​​​ലി​​​ക്കാ​​​ർ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ജോ​​​ലി ചെ​​​യ്യാ​​​ൻ പ​​​റ്റു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ൽ അ​​​ല്ല ഇ​​​പ്പോ​​​ഴും ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ടം.​ ലോ​​​ട്ട​​​റി​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്ന് ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കാ​​​നും ക്ഷേ​​​മ​​​നി​​​ധി​​​യി​​​ലു​​​ള്ള അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അം​​​ശാ​​​ദാ​​​യം​ അ​​​ട​​​യ്ക്കു​​​വാ​​​നും ഇ​​​വി​​​ടെ എ​​​ത്താ​​​ന്‍ പേ​​​ടി​​​യാ​​​ണ്.​ എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും ഇ​​​ടി​​​ഞ്ഞു​​​വീ​​​ണു അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​റി​​​യാ​​​മെ​​​ങ്കി​​​ലും ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് മ​​​റ്റ് വ​​​ഴി​​​ക​​​ളി​​​ല്ല.​

പ​​​രി​​​ഹാ​​​ര​​​മി​​​ല്ലെ​​​ങ്കി​​​ൽ ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റ് ആ​​​ൻ​​​ഡ് സെ​​​ല്ലേ​​​ഴ്സ് കോ​​​ൺ​​​ഗ്ര​​​സ് (ഐ​​​എ​​​ന്‍​ടി​​​യു​​​സി) കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു.​

ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി​​​ക്കും ലോ​​​ട്ട​​​റി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​വേ​​​ദ​​​നം ന​​​ൽ​​​കു​​​വാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

Latest News

Corehub Up